മനുഷ്യ-വന്യജീവി സംഘർഷം: കോൺക്ലേവ് 29-ന് തിരുവമ്പാടിയിൽ സംഘാടക സമിതി രൂപീകരിച്ചു

മനുഷ്യ-വന്യജീവി സംഘർഷ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് സെപ്റ്റംബർ 29 ന് തിരുവമ്പാടിയിൽ നടക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി കെ കാസിം എം എൽ എ അദ്ധ്യക്ഷത വഹിച്ചു. എംഎൽഎ ചെയർമാനും ജില്ലാ കൃഷി ഓഫീസർ അജയ് അലക്സ് ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
സംസ്ഥാനത്തെ വന്യമൃഗശല്യത്തിൽ നിന്ന് മുക്തമാക്കുന്നതിനുള്ള ആശയരൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ ഈ രംഗത്തെ വിദഗ്ധരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. കൃഷി, വനം തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വനം, കൃഷി വകുപ്പ്, അനുബന്ധ വകുപ്പുകളുടെയും
സ്ഥാപനങ്ങളുടെയും പ്രതിനിധികൾ,
കർഷക സംഘടന പ്രതിനിധികൾ, വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ മറ്റ് വകുപ്പുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ, ബന്ധപ്പെട്ട പ്രധാന വ്യക്തികൾ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജിതിൻ പല്ലാട്ട്, ബിജു താന്നിക്കാകുഴി, ജി അബ്ദുൽ അക്ബർ, ടി.കവിത ടീച്ചർ, ബോബി ഷിബു, അന്നകുട്ടി ദേവസ്യ, ഫാദർ ബെന്നി മുണ്ടനാട്ട്, ജില്ലാ കൃഷി ഓഫീസർ അജയ് അലക്സ്, ഡി എഫ് ഒ എൻ. ജോഷിൽ ,എൻ സി ഹുസൈൻ, ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ടുമല, ദീപ ഷൈജോ, വി ഡി ജോസഫ് , വി.കെ ഹുസൈൻ കുട്ടി, കെ.ടി മൻസൂർ, ബാബു പൈക്കാട്ടിൽ, എം ടി അഷ്റഫ്, എബ്രഹാം മാനുവൽ, പി.ആർ അജിത, ബോസ് ജേക്കബ്, ഷിനോയ് അടയ്ക്കാപാറ, മജീദ് പുതുക്കുടി, ദാവൂദ് മുത്താലം കൊടുവള്ളി കൃഷി അസിസ്റ്റന്റ ഡയരക്ടർ ഡോ. പ്രിയ മോഹനൻ, വി എസ് ഫാസിൽ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻമാർ , ഫോറസ്റ്റ് ഉയോഗസ്ഥർ, കർഷക പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.












