Friday, September 11, 2026
Latest:

Primeedition

Real news on-time

ചെങ്ങോട്ടുകാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നാട്ടുകാര്‍ ജാഗ്രത പാലിക്കുക

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്ങോട്ടുകാവ് പ്രദേശത്ത് വെച്ച് രണ്ട് കുട്ടികളെ തെരുവുനായ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളെ അക്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നായയെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് ഇതിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പേവിഷബാധയുടെ ലക്ഷണങ്ങള്‍ സംശയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഉടന്‍ തന്നെ ജഡം മേല്‍നടപടികള്‍ സ്വീകരിച്ച് വയനാട് പൂക്കോട് വെറ്റിനറി കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയക്കുകയായിരുന്നു.

നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നായയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ആളുകളോ മറ്റ് വളര്‍ത്തുമൃഗങ്ങളോ ഉണ്ടെങ്കില്‍ എത്രയും വേഗം ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിക്കുന്നു. പരിക്കേറ്റ കുട്ടികള്‍ക്ക് നിലവില്‍ ആവശ്യമായ പ്രതിരോധ വാക്‌സിനേഷനും ചികിത്സയും നല്‍കിവരികയാണ്. പ്രദേശവാസികള്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!