സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ആഗോള വിപണിയിലും കേരള വിപണിയിലും കുറഞ്ഞിരിക്കുകയാണ് സ്വര്‍ണവില. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇത്. മാത്രമല്ല ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കില്‍ വരും ദിവസങ്ങളിലും വില കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇന്നത്തെ സ്വര്‍ണവില
600 രൂപയാണ് ഇന്ന് പവന് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിനാണിത്. 18 കാരറ്റിന് 488 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്.കേരളത്തില്‍ ഇന്ന് ഒരു പവന്‍ 22 കാരറ്റ് ിന് 73240 രൂപയാണ് വില. ഗ്രാമിന് 9155 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7510 രൂപയായി. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 116 രൂപയിലെത്തിയിരിക്കുകയാണ് വെള്ളി വില. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില 3352 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ വില കുറക്കുന്നത്.

വിലവിരം നോക്കാം
24 കാരറ്റ്
ഗ്രാമിന് 82 രൂപ കുറഞ്ഞു 9,987
പവന് 656 രൂപ കുറഞ്ഞു  79,896

22കാരറ്റ്
ഗ്രാമിന് 75 രൂപ കുറഞ്ഞു 9,155
പവന് 600 രൂപ കുറഞ്ഞു 73,240

18 കാരറ്റ്
ഗ്രാമിന് 61 രൂപ കുറഞ്ഞു 7,491
പവന് 488 രൂപ കുറഞ്ഞു 59,928

സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്
ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വരും ദിവസങ്ങളില്‍ വില കൂടിയാലും ആശങ്ക ഒഴിവാക്കാനുള്ള മാര്‍ഗമാണിത്. മാത്രമല്ല വരും ദിവസങ്ങളില്‍ വില കുറയുകയാണെങ്കിലും ഈ രീതി നല്ലതാണ്. ബുക്ക് ചെയ്യുന്ന സമയത്തെ വില, വാങ്ങുന്ന സമയത്തെ വില എന്നിവയില്‍ കുറവുള്ളത് ഏതാണോ, ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ അഡ്വാന്‍സ് ബുക്കിങിലൂടെ സാധിക്കും എന്നതാണ് ഇതിന്റെ സൗകര്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!