പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ കൃഷ്ണനാട്ടം ആസ്വദിക്കാനായി നൂറുകണക്കിനാളുകള്‍

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായായി ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാര്‍ അവതരിപ്പിച്ച കൃഷ്ണനാട്ടം അരങ്ങേറി. നിറഞ്ഞ ഭക്തജന സദസ്സിനു മുന്നിലാണ് കൃഷ്ണനാട്ടം നടന്നത്. നൂറുകണക്കിനാളുകളാണ് കൃഷ്ണനാട്ടം ആസ്വദിക്കാനും വഴിപാടായി ബുക്ക് ചെയ്തും ക്ഷേത്രത്തിലേക്ക് എത്തിയത്‌

130 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ക്ഷേത്രത്തില്‍ കൃഷണനാട്ടം കളി നടന്നതായും കേരളത്തിലെ സാംസ്‌കാരിക പ്രമുഖരില്‍പലരും കൃഷ്ണനാട്ടം ദര്‍ശിക്കുവാന്‍ എത്തിയതായും ചരിത്ര രേഖയില്‍ ഉണ്ട്. പ്രധാനമായും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഈ ക്ഷേത്രത്തിലെത്തി കൃഷണ നാട്ടത്തിന്റെ ദര്‍ശനപുണ്യം നേടിയതായും അദ്ദേഹത്തിന്റെ കവിതകള്‍ സാക്ഷ്യം വഹിക്കുന്നു.

മെയ് 17 വൈകീട്ട് ഭജന്‍സ്, തിരുവാതിരക്കളി . 18 ന് സന്തോഷ്‌കൈലാസും ശിഷ്യന്മാരും അവതരിപ്പിക്കുന്ന സോപാന സംഗീതം. 19 ന് – രാവിലെ -തന്ത്രി പാടേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മിക്കത്വത്തില്‍ പ്രതിഷ്ഠദിന പൂജകള്‍, ഉച്ച്യ്ക്ക് – പ്രസാദൂട്ട്, വൈകീട്ട് നിറമാല, ഭജന എന്നിവ ഉണ്ടായിരിക്കും

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!