മണക്കുളങ്ങര ക്ഷേത്രം നവീകരണ കലശംവും ദ്രവ്യകലശംവും മെയ് 11 മുതല്‍ 16 വരെ നടക്കും

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രം നവീകരണ കലശംവും ദ്രവ്യകലശംവും മെയ് 11 മുതല്‍ 16 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നരിക്കുനി എടമന ഇല്ലം മോഹനന്‍ നമ്പൂരി നവീകരണകലാശത്തിന്റെ ബുക്ക്ലെറ്റ് ക്ഷേത്രം ചെയര്‍മാന്‍ എല്‍. ജി. ഷെനിറ്റ്ക്ക് നല്‍കി പ്രകാശനം ചെയ്തു. വിപഞ്ചിക വാസുനായരില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു.

ചടങ്ങില്‍ നവീകരണ കമ്മിറ്റി കണ്‍വീനര്‍ ശശിധരന്‍ വടക്കയില്‍, വൈസ് ചെയര്‍മാന്‍ എന്‍. വി. ദാമോദരന്‍, ബോര്‍ഡ് മെമ്പര്‍ എസ്. ബ്രിജേഷ്്, പത്മനാഭന്‍, വാസുദേവന്‍ നായര്‍, രാധാകൃഷ്ണന്‍ കോഴിക്കളത്തില്‍, സി. കെ. കൃഷ്ണന്‍, വനിതാ കമ്മിറ്റി പ്രസിഡന്റ് വിനീത ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, ഭക്തജനങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!