ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

 

ഉള്ള്യേരി: കൊളക്കാട് ദേശസേവാസമിതി സ്ഥാപക അംഗവും പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവും ആയിരുന്ന ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ലതിക പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി പി ശ്രീധരന്‍ സ്മാരക ജീവകാരുണ്യ നിധി വാര്‍ഡ് മെമ്പര്‍ക്ക് കൈമാറി. സി ഉദയന്‍ അനുസ്മരണ ഭാഷണം നടത്തി .കോഴിക്കോട് ആകാശവാണി അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ ആയിരുന്ന ഡോക്ടര്‍ ഒ.വാസവന്‍ നല്ല വ്യക്തി നല്ല കുടുംബം നല്ല സമൂഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇ കെ ഷബീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി കെ പ്രജീഷ് സ്വാഗതവും എന്‍ സതീശന്‍ നന്ദിയും പറഞ്ഞു. ശശിധരന്‍ ടി വി, ബാബു പി കെ, ടി ടി ശര്‍ഫുദീന്‍,
എന്‍ കെ സതീശന്‍, രമേശന്‍ ടി കെ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!