സംഗീത സാധനാ ക്യാമ്പ് സംഘടിപ്പിച്ച് ശ്രീചക്ര സെന്റര്‍ ഫോര്‍ മ്യൂസിക് സ്റ്റഡീസ്



കൊയിലാണ്ടി: ശ്രീചക്ര സെന്റര്‍ ഫോര്‍ മ്യൂസിക് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സംഗീതസാധനാ ക്യാമ്പ് പന്തലായിനി ബിപിസി ദീപ്തി.ഇ പി. ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പ്രൊഫ.കാവും വട്ടം വാസുദേവന്‍, വിജിത്ത്, അഡ്വ കെ. ടി. ശ്രീനിവാസന്, ധന്യ, റെനീഷ് എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക് മെഡിറ്റേഷന്‍, ശ്രുതിസാധന, സ്വരഞജാനം. എന്നിവയില്‍ പരിശീലനം നല്‍കും








