തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം



അരിക്കുളം: തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷനല്‍ ചെയര്മാന് പടിയേരി ഗോപാലകൃഷ്ണന് നിലവിളക്ക് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ആഘോഷകമ്മിറ്റി പ്രസിഡണ് ടി മുത്തുകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേപ്പയ്യൂര്‍ എസ്എച്ച്ഒ പി. ജംഷ്ദ് മുഖ്യാതിഥിയായി.
വി.കെ സുരേഷ്ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രജനി, ട്രസ്റ്റി ചെയര്മാന് ധനേഷ് ഇ.കെ, അഹമ്മദ് മൗലവി, നാറാണത്ത് അമ്മദ് ഹാജി, പ്രദീപ് കുമാര്‍ എന്‍.കെ, ക്ഷേത്രം എക്സി. ഓഫീസര്‍ വി.വിജയന് , ടി.എ ശിവദാസ്, ലതേഷ് പുതിയെടുത്ത് , സി. മോഹന്‍ദാസ്, സുരേഷ് ബാബു കല്ലങ്ങല്‍, സി.ചന്ദ്രന്, ബാലകൃഷ്ണന് കുന്നത്ത് നന്ദിയും പറഞ്ഞു.








