കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്

 

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ്സ് ഉപരോധിച്ചു. മൂന്നു മാസക്കാലമായി പ്രവര്‍ത്തനരഹിതമായ മോര്‍ച്ചറി, മുടങ്ങി കിടക്കുന്ന എക്‌സറെ സംവിധാനം പുനരാരംഭിക്കുക, ആവിശ്യത്തിന് ഡോക്ടര്‍മാരെ ഏര്‍പ്പാടാക്കുക, പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധിച്ചത്.

ഉപരോധത്തിന് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി, കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷംനാസ് എം പി, സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍, ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡന്റ് നിഖില്‍ കെ വി, ആദര്‍ശ് എന്നിവര്‍ ഉപരോധ സമരത്തില്‍ പങ്കു ചേര്‍ന്നു.

കൊയിലാണ്ടി എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!