ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ നാലാമത് ജില്ലാ സമ്മേളനം 17ന് കൊയിലാണ്ടിയില്‍



ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സിഐടിയു) നാലാമത് ജില്ലാ സമ്മേളനം 17ന് കൊയിലാണ്ടി ഇ എം എസ് ടൗൺ ഹാളിലെ എൻ ഉണ്ണിക്കൃഷ്ണൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
13 ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടി സി കെ ഹരികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ വി സുരേഷ് കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു, സ്വാഗത സംഘം ചെയർമാൻ ടി കെ ചന്ദ്രൻ, സി അശ്വനി ദേവ്, എ സോമശേഖരൻ എന്നിവർ പങ്കെടുത്തു










