‘യൂത്ത് മാര്‍ച്ചിന് ‘ ഡിസംബര്‍ 1 ന് കൊയിലാണ്ടിയില്‍ സ്വീകരണം



കൊയിലാണ്ടി : വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നടത്തുന്ന കാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ നടത്തപ്പെടുന്ന ‘യൂത്ത് മാര്‍ച്ചിന്’ ഡിസംബര്‍ 1 ന് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കും.
നിയോജക മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1000 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യൂത്ത് മാര്‍ച്ച് ഡിസംബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് നന്തിയില്‍ നിന്നാരംഭിച്ച് കൊയിലാണ്ടിയില്‍ സമാപിക്കും. സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിനിന്റെ ജില്ലാ തല സമാപനമാണ് യൂത്ത് മാര്‍ച്ച്.
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും കേരള സര്‍ക്കാരിന്റെ ജനവിരുദ്ധമായ ദുര്ഭരണത്തിനെതിരെയുമാണ് ക്യാമ്പയിന് നടക്കുന്നത്.
ജനുവരി 21 ന് കോഴിക്കോട് നടക്കുന്ന മഹാറാലിയോടെ ക്യാമ്പയിന് സമാപിക്കും.
യൂത്ത് മാര്‍ച്ചിന് മുന്നോടിയായി ശാഖാ-വാര്‍ഡ് സംഗമങ്ങള്‍ ,പഞ്ചായത്ത് പ്രതിനിധി സംഗമങ്ങള്‍ ,നിയോജകമണ്ഡലം യുവോല്‍സവം, വിദ്വേഷത്തിനെതിരെ മുഹബ്ബത്ത് കീ ബസാര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നിയോജക മണ്ഡലത്തിലെ 4 പഞ്ചായത്തിലും 2 മുനിസിപ്പാലിറ്റിയിലും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ 1 ന് വൈകിട്ട് നന്തിയില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ യൂത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും 7 മണിക്ക് കൊയിലാണ്ടിയില്‍ നടക്കുന്ന സമാപന സമ്മേളനം പി കെ കെ ബാവ ഉദ്ഘാടനം ചെയ്യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ.കെ. എന്‍. എ. ഖാദര്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് എം. എ. റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി. ടി. ഇസ്മയില്‍ അഡ്വ. പി. കുല്‍സു തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍
സംഘാടക സമിതി ചെയര്മാന് സി. ഹനീഫ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ കെ. കെ. റിയാസ്, മoത്തില്‍ അബ്ദുറഹ്മാന്, എന്‍. പി. മുഹമ്മദ് ഹാജി, കണ്‍വീനര്‍ ഫാസില്‍ നടേരി, ടി. അഷ്റഫ്, ഷഫീഖ് കാരേക്കാട്, പി. കെ. മുഹമ്മദലി, എന്നിവര്‍ പങ്കെടുത്തു.








