മികവിനുള്ള അംഗീകാരവുമായി നിയാര്‍ക്ക്, ഭിന്നശേഷി പുന:രധിവാസ കേന്ദ്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് കരസ്തമാക്കി

മികവിനുള്ള അംഗീകാരവുമായി നിയാർക്ക് (Nest International Academy and Research Center)”

കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വഴികാട്ടുന്ന നിയാർക്ക് (നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ) ന് സംസ്ഥാനത്തെ മികച്ച ഭിന്നശേഷി പുന:രധിവാസ കേന്ദ്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ അവാർഡ് കരസ്തമാക്കി. 50,000/ രൂപയും, പ്രശസ്തി പത്രവും, മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 300 പരം ഭിന്നശേഷി വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനം 2012 ൽ ആരംഭിക്കുകയും ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളോട് കൂടിയും കൊയിലാണ്ടി പെരുവട്ടൂർ കേന്ദ്രമാക്കി പ്രവർത്തിച്ച് വരുന്നു.
സമാന മേഖലയിൽ പ്രവർത്തിച്ചുവരുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങൾ ആയ Central Institute of Deaf, US , Al-Noor training center,UAE, AAC Consultant, Ms. Jane Korsten (Europe) എന്നിവരുടെ സഹകരണത്തോടെ ഉന്നത നിലവാരത്തിൽ തയ്യാറാക്കിയ പരിശീലന സംവിധാനമാണ് നിയാർക്കിൽ ഒരുക്കിയത്.

കുട്ടികളിലെ വളർച്ച വികാസത്തിലെ കാലതാമസം എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നേരത്തെ അതിനു വേണ്ട ശാസ്ത്രീയമായ ഇടപെടലുകൾ നടത്താൻ സാധിക്കുന്നു. ഇതിലൂന്നിയ പ്രവർത്തനങ്ങളാണ് NIARC Early Intervention Center നൽകുന്നത്.

NIARC ൽ പരിശീലനത്തിനായി എത്തുന്ന കുട്ടിയെ വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ഒരു മൾട്ടിഡിസിപ്ലിനറി ടീം അസ്സസ്മെൻറ് നടത്തുന്നു.മൾട്ടിഡിസിപ്ലിനറി ടീമിൽ സൈക്കോളജിസ്റ്റ് ,സ്പെഷ്യൽ എഡ്യൂക്ടർ ,ഫാമിലി കൗൺസിലർ ,സ്പീച് തെറാപ്പിസ്റ്റ് ,ഫിസിയോ തെറാപ്പിസ്റ്റ്, ഒക്ക്യൂപഷണൽ തെറാപ്പിസ്റ്റ്, ഹിയറിങ് ഇംപയർമെന്റ് സ്പെഷ്യൽ എഡ്യൂക്കേറ്റർ (HI) സോഷ്യൽ വർക്കർ എന്നിവ രടങ്ങിയിട്ടുണ്ട് ഡോക്ടറുടെ വിശദമായ അസ്സസ്മെൻറ് റിപോർട്ടുകളുടെ പരിശോധനയ്ക്ക് ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന വിദഗ്ദ്ധ സ്ഥാപനങ്ങ ളുടെ നിർദേശങ്ങൾ പ്രകാരവും കുട്ടികൾക്ക് ടാർഗറ്റ് ഗോളുകൾ തയ്യാറാക്കി പരിശീലനം ആരംഭിക്കുന്നു.എല്ലാ മൂന്നു മാസവും കൂടുംതോറും ഇതേ മൾട്ടിഡിസിപ്ലിനറി ടീം കുട്ടിയെ പുനഃപരിശോധന നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി പരിശീലനവും വിദ്യാഭ്യാസവും തുടർന്നും നല്കുന്നു.

നിയാർക്ക് ഫാമിലി സെന്ററിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കുണ്ടാക്കുന്ന മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും ഇത്തരം പ്രശ്നങ്ങൾക്ക് കൗൺസിലിംഗ് നൽകുകയും അത് പരിഹരിച്ചു കൊടുക്കുകകയും ചെയ്യുന്നു. മാതാപിതാകൾക്കുണ്ടാക്കുന്ന ഉത്കണ്ഠ, വിഷാദം, , ഭയം, പ്രതീക്ഷയില്ലായ്മ, ഒറ്റപ്പെടൽ, വിമർശനം,ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ശ്രമിക്കുകയും, ഇത്തരം കുട്ടികൾക്ക് നിരന്തരം പരിശീലനം നൽകിയതേണ്ടതിന്റെ ആവശ്യകതയെ പറ്റിയും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. ഒരു കുട്ടിയിൽ സംയോജി തമായി നൽകേണ്ട തെറാപ്പികൾക്ക്പുറമെ ദൈനംദിന കൃത്യങ്ങൾ ചെയ്യുന്നതിനുള്ള പരിശീലന വും (ADL- Activities of Daily Living) നൽകുന്നു. സംസാര വൈകല്യമുള്ള കുട്ടികളിൽ അവരുടെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ പ്രാപ്തരാക്കാൻ വേണ്ടി പരിശീലിപ്പിക്കാൻ AAC (Alternative Communication) ടൂൾ ഉപയോഗിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി അദ്ധ്യക്ഷയായ സമിതിയാണ് അവാർഡിന് അർഹമായ സ്ഥാപനങ്ങളെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!