ഹൃദയാരോഗ്യ ദിനാചാരണം: വാക്കത്തോണുമായി ആരോഗ്യ വകുപ്പ്

സെപ്റ്റംബർ 29ന് ലോക ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് വാക്കത്തോണുമായി ആരോഗ്യ വകുപ്പ്. ഗവ.ജനറൽ ആശുപത്രി ജീവനക്കാരും ഗവ.നഴ്സിംഗ് സ്ക്കൂൾ വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമാവും. രാവിലെ 9.30 ന് ബീച്ച് ആശുപത്രിക്ക്‌ മുൻവശത്ത് നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രാജാറാം കെ.കെ ഫ്ലാഗ്ഓഫ് ചെയ്യും. തുടർന്ന് ജീവനക്കാർ ആശുപത്രി പരിസരത്തും വിദ്യാർത്ഥികൾ ബീച്ചിലും ഫ്ലാഷ്മോബിലൂടെ ബോധവത്കരണം നടത്തും.

രാവിലെ 11 മണിക്ക് പാരഗൺ ഹോട്ടലിൽ ഹൃദയാരോഗ്യത്തിന് ഉതകുന്ന പുതിയ വിഭവങ്ങൾ ഉൾക്കൊള്ളുന്ന മെനു ജില്ലാ മെഡിക്കൽ ഓഫീസർ പ്രകാശനം ചെയ്യും. പ്രത്യേക ഹൃദയാരോഗ്യ കോർണർ രണ്ടാഴ്ചക്കാലം പ്രവർത്തിക്കും. ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഉച്ചക്ക് രണ്ട് മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പൂളിക്കാട്ടിൽ നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!