മേലൂര്‍ ശിവക്ഷേത്രത്തിന് സമീപം ഫുട് ഓവര്‍ ബ്രിഡ്ജ് ; കെ. മുരളീധരന്‍ എം പി സമര്‍പ്പിച്ച നിവേദനങ്ങള്‍ അംഗീകരിച്ചു

കൊയിലാണ്ടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതോടെ പ്രധാന സ്ഥലങ്ങളിലുണ്ടാവുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പുതുതായി അടിപ്പാത അനുവദിച്ചു. എം.പി കെ. മുരളീധരന്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ പരിഗണിച്ചത് നാല് അടിപ്പാതകളും ഒരു ഫൂട് ഓവര്‍ ബ്രിഡ്ജുമാണ് അനുവദിച്ചത്.

പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം, നാദാപുരം റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത അനുവദിച്ചത്. മേലൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് ഫൂട് ഓവര്‍ ബ്രിഡ്ജ് വരുന്നത്. ഇത് കൂടാതെ അഴിയൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സര്‍വ്വീസ് റോഡിനും അനുമതിയായിട്ടുണ്ട്.

പൊയില്‍ക്കാവിലെ അടിപ്പാതയ്ക്കായി 7.14 കോടി രൂപ, മൂടാടി-മുചുകുന്ന് റോഡിലെ അടിപ്പാതയ്ക്ക് 7.72 കോടി രൂപ, പുതുപ്പണം അടിപ്പാതയ്ക്ക് 5.44 കോടി രൂപ, നാദാപുരം റോഡ് അടിപ്പാതയ്ക്കായി 6.98 കോടി രൂപ എന്നിങ്ങനെയാണ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് അധികമായി അനുവദിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!