പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ചക്കിട്ടപാറ: ചെമ്പനോട, പന്നിക്കോട്ടൂര്‍ മേഖലയില്‍ കൃഷി ഭൂമിയില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുക, ഉണ്ടൻ മൂല – ചെങ്കോട്ടക്കൊല്ലി ആനക്കിടങ്ങ് അടിയന്തിരമായി പുനർ നിർമ്മിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ റെയിൽ ഫെൻസിംഗ് ഉപയോഗിച്ച് ശ്വാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബഹുജനസമരം സംഘടിപ്പിച്ചത്.
കര്‍ഷക സംരംക്ഷണ സമിതി ചെമ്പനോടയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചും ധര്‍ണ്ണയും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ. എ. ജോസുകുട്ടി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. നടേരി ബാലകൃഷ്ണന്, ലൈസ ജോര്‍ജ്, ഫ്രാന്‍സിസ് കിഴക്കരക്കാട്ട്, മനോജ് കുബ്ലാനി, കെ. പി. കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു. രാജീവ് തോമസ് സ്വാഗതം പറഞ്ഞു. ജോബി എടച്ചേരിക്കുന്ന് നന്ദി പറഞ്ഞു.






