കോഴിക്കോട് റവന്യൂ ജില്ലാ അണ്ടര്‍ 17 സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റില്‍ കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്‌ന് ചരിത്ര വിജയം

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ അണ്ടര്‍ 17 സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റില്‍ കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്‌ന് ചരിത്ര വിജയം കോഴിക്കോട് നടന്ന മല്‍സരത്തില്‍ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത് ഹൈസ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

കളി അവസാനിക്കുമ്പോള്‍ 1-1 സമനിലയെ തുടര്‍ന്ന് ടൈബ്രേക്കറില്‍ 5-4ന് ഗണപത് സ്‌കൂളിനെ പരാജയപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് മാസം 3ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ കാമ്പസ്സില്‍ നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് മല്‍സരിക്കും. ചരിത്ര വിജയം നേടിയ ഫുട്‌ബോള്‍ ടീമിനെ പി. ടി. എ. അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!