മണിപ്പുരിലെ തീ അണയ്ക്കുക – രാജിവ് ഗാന്ധി ഫൗണ്ടേഷൻ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
അരിക്കുളം : മണിപ്പുരിലെ തീ അണക്കുക അരുത് കാട്ടാളാ അരുത് – മാനിഷാദ – എന്നീ മുദ്രവാക്യം ഉയർത്തിപ്പിടിച്ച് രാജിവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തതിൽ കുരുടിവീട് മുക്കിൽ വായമൂടി കെട്ടി പ്രകടനവും സാംസ്കരിക പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
രാജ്യത്തെ മത ന്യൂനപക്ഷങ്ങളെയും ദളിതരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവർഗീയവാദികളെ പിടിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തേ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ
അക്രമം നടത്തിയ കൊടും ഭീകരരെ തുറങ്കിലടിക്കണമെന്നും മണിപ്പൂർ വിഷയത്തിൽ
പ്രധാനമന്ത്രി മൗനം വെടിഞ്ഞ് നിലപാടുകൾ വ്യക്തമാക്കണമെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
എസ്. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. റിയാസ് ഊട്ടേരി, കെ. കെ. ബാലൻ, ഇ. കെ. ശശി, യൂസഫ് കുറ്റിക്കണ്ടി, കപ്പത്തൂർ ശ്രീധരൻ, കെ. ശ്രീകുമാർ, അനിൽകുമാർ അരിക്കുളം, കെ. പി. ഗിരിഷ്, മുഹമ്മദ് എടച്ചേരി എന്നിവർ സംസാരിച്ചു. ശ്രീധരൻ കണ്ണമ്പത്ത് സ്വാഗതവും എൻ. വി. അഷ്റഫ് നന്ദിയും പറഞ്ഞു.






