കടലൂരില്‍ തെരുവുനായ ആക്രമണം: പതിനൊന്ന് പേര്‍ക്ക് കടിയേറ്റു; അടിയന്തര നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

നന്തി: കടലൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ ലൈറ്റ് ഹൗസിന് സമീപമായിരുന്നു സംഭവം.
സ്വന്തം വീട്ടുമുറ്റത്ത് നിന്നിരുന്നവര്‍ക്കും, ബൈക്ക് യാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലാണ്.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ജനങ്ങള്‍ക്ക് സൈ്വര്യജീവിതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.യു.എം.എല്‍ പത്തൊമ്പതാം വാര്‍ഡ് കമ്മിറ്റി മൂടാടി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍, പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ റൗസി ബഷീര്‍, മുസ്ലിം ലീഗ് നേതാക്കളായ സി. കെ. അബൂബക്കര്‍, പി. കെ. ഫിറോസ്, നൗഫല്‍ നന്തി, റഫീഖ് പുത്തലത്ത്, മുസ്തഫ അമാന, മൊയ്യില്‍ കരീം, ഷറഫു കോവുമ്മല്‍ എന്നിവര്‍ നിവേദനം നല്കുന്ന സമയത്ത് സന്നിഹിതരായിരുന്നു.












