ഉപജില്ലാ കലോത്സവത്തിന്റെ വരവറിയിച്ച് വിളംബര ജാഥ നടത്തി

കൊയിലാണ്ടി: നവംബർ 10 മുതൽ 13 വരെ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർത്ഥം പൊയിൽക്കാവിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ, വൈസ് പ്രസിഡന്റ് തസ്ലീന നാസർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. ഷാനി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ടീച്ചർ, പ്രിൻസിപ്പൽ പി.ജി. ചിത്രേഷ്, പി.ടി.എ. പ്രസിഡന്റുമാരായ എം. നിഷിത്ത് കുമാർ, സി.വി. അഖിൽ, ഹെഡ്മിസ്ട്രസ് കെ.സി. ബീന, രോഷ്നി വി.ആർ., ഷോമ ഷീനാലയം, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.












