പുളിയഞ്ചേരി യു. പി. സ്കൂളിൽ അധ്യാപക നിയമനം

പുളിയഞ്ചേരി യു.പി. സ്കൂളിൽ അധ്യാപക നിയമനം

പുളിയഞ്ചേരി യു.പി. സ്കൂളിലെ എച്ച്.ടി.വി. (യു പി എസ് ടി) അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായുള്ള അഭിമുഖം 2026 നവംബർ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊയിലാണ്ടി എ.ഇ.ഒ. ഓഫീസിൽ നടക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം.

ടൂറിസ്റ്റ് ഗൈഡ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതല, പ്രാദേശിക തല ഗൈഡ് ട്രെയിനിങ് ആൻഡ് ലൈസൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ മേൽനോട്ടത്തിൽ നടത്തുന്ന പരിപാടിയിൽ സംസ്ഥാനതലത്തിൽ 27 പേർക്കും ലോക്കൽ തലത്തിൽ 141 പേർക്കും ഉൾപ്പെടെ 168 പേർക്ക് പരിശീലനത്തിന് അവസരമുണ്ട്.പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഗൈഡ് ലൈസൻസ് ലഭിക്കും

യോഗ്യത: യു. ജി. സി. അംഗീകൃത സർവകലാശാലയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ പ്ലസ് ടു/ തത്തുല്യ യോഗ്യതയും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ആറുമാസത്തെ റഗുലർ വിദേശ ഭാഷാ കോഴ്സ് സർട്ടിഫിക്കറ്റും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

പ്രായപരിധി: 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി കുറഞ്ഞത് 20 വയസ്സ്.

പരിശീലനാർഥികൾ www.kittsedu.org, www.keralatourism.org, www.cmd.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ ഒൻപതിന്.
ഫോൺ: 8129816664

ടെൻഡർ ക്ഷണിച്ചു

സർക്കാരിന്റെ മാതൃയാനം പദ്ധതി പ്രകാരം, കോഴിക്കോട് സർക്കാർ ജനറൽ ആശുപത്രിയിൽ പ്രസവം കഴിഞ്ഞ അമ്മമാരെ വീടുകളിൽ എത്തിക്കുന്നതിന് ടാക്സി പെർമിറ്റുള്ള നാല് സീറ്റോടു കൂടിയ കാർ (അഞ്ച് എണ്ണം)
കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് പരിചയ സമ്പന്നരായ വാഹന ഉടമകളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.

ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 25 ഉച്ചക്ക് ഒന്നിന്.
ഫോൺ : 0495 2365367

വിമുക്തഭടന്മാർ എംപ്ലോയ്മെന്റ് കാർഡുകൾ കൈപ്പറ്റണം

കോഴിക്കോട് ജില്ലയിലെ വിമുക്തഭടന്മാർ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നൽകിയ എംപ്ലോയ്മെന്റ് കാർഡുകൾ കൈപ്പറ്റണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം

പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹ്യ പഠനമുറികളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. യോഗ്യരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 13 ന് രാവിലെ 10.30 ന് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് വാക്-ഇന്‍ ഇന്റര്‍വ്യൂവിന് എത്തേണ്ടതാണ്
ഫോണ്‍- 9526665016.

മുതിർന്ന പൗരന്മാർക്ക് മൊബൈൽ ഫോൺ പരിശീലനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനത്തിന് പ്രവേശനം നല്‍കുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ നേരിട്ട് അഡ്മിഷന്‍ എടുക്കാം.
ഫോണ്‍: 0495 2370026, 8891370026

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അദാലത്ത്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ആറ് മാസത്തേക്ക് അദാലത്ത് നടത്തുന്നു. കോഴിക്കോട്/വയനാട് ജില്ലയില്‍ 10 വര്‍ഷത്തില്‍ താഴെ കുടിശ്ശിക വരുത്തിയ എല്ലാ അംഗങ്ങള്‍ക്കും പിഴയില്ലാതെ unorganisedwssb.org എന്ന വെബ്‌സൈറ്റിലൂടെ കുടിശ്ശിക തുക അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്
ഫോണ്‍- 0495 2378480.

‘പന്നി വളർത്തൽ’: സൗജന്യ ഏകദിന പരിശീലനം

കേരള സർക്കാരിന്റെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ “പന്നി വളർത്തൽ” വിഷയത്തിൽ നവംബർ അഞ്ചിന് രാവിലെ 10 മുതൽ അഞ്ച് വരെ സൗജന്യ ഏകദിന പരിശീലനം നടത്തുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താത്‌പര്യം ഉള്ളവർ 0491- 2815454 എന്ന ഫോൺ നമ്പറിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ഹാജരാകുമ്പോൾ ആധാർ കാർഡിൻറെ പകർപ്പ് കൊണ്ടു വരേണ്ടതാണ്.

ഓഡിയോളജിസ്റ്റ് നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഓഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ആർ. സി. ഐ. രജിസ്ട്രേഷൻ, ബി. എ. എസ്. എൽ. പി./ എം. എ. എസ്. എൽ. പി.

ഉദ്യോഗാർത്ഥികൾ നവംബർ ആറിന് രാവിലെ പത്തരയ്ക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് ഹാജരാകണം.
ഫോൺ:0495 2357457

 ബി.ഫാം പ്രാവേശനം 2026-27, സ്പോട്ട് അലോട്ട്മെൻ്റ്

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ 2026-27 അധ്യയന വർഷത്തെ ബി.ഫാം പ്രവേശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 28 ന് നിലവിൽ വന്ന സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 30 ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രസ്തുത കോഴ്‌സിൽ ഇനി വരുന്ന ഒഴിവുകൾ കൂടി സ്പോട്ട് അലോട്ട്മെന്റിലൂടെ നികത്തും.

കേരള പ്രവേശനപരീക്ഷ കമ്മീഷണർ, പ്രസിദ്ധീകരിച്ചിട്ടുള്ള 2026-ലെ ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർത്ഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുന്നത്. പ്രസ്തുത ദിവസം വിദ്യാർത്ഥികൾ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ ഓഫീസിലെ അക്കാദമിക് സെക്ഷനിൽ രാവിലെ 11 മണിക്ക് മുൻപായി എത്തേണ്ടതാണ്. സൂപ്പർ ന്യൂമററി ആയി അനുവദിച്ചിട്ടുള്ള ഇഡബ്ല്യുഎസ് സീറ്റുകൾ ഒഴിവ് വന്നാൽ അവ സ്റ്റേറ്റ് മെറിറ്റിലേക്കോ മറ്റേതെങ്കിലും വിഭാഗത്തിലേക്കോ കൺവെർട്ട് ചെയ്യാൻ പാടില്ലാത്തതാണ്. ഇഡബ്ല്യുഎസ് ഒഴികെ മറ്റേതെങ്കിലും വിഭാഗത്തിൽ ഒഴിവ് വന്നാൽ അത് സ്റ്റേറ്റ് മെരിറ്റിലേക്ക് മാറ്റുന്നതും ആണ്.
സ്പോട്ട് അലോട്ട്മെന്റ്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത അലോട്ട്മെന്റ്റ് റദ്ദാക്കുന്നതാണ്. ഫോൺ: 0495 2350200.

ഗോവ ഷിപ്യാർഡ് ലിമിറ്റഡ് വിമുക്തഭടന്മാരായ ഉദ്യോഗാർതഥികളിൽ നിന്നും വിവിധ തസ്ത‌ികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ recruitment@goashipyard.com- ഇ മെയിൽ മുഖേന ലഭ്യമാണ്. അപേക്ഷകൾ www.goashipyard.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ : 0495-2771881.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!