ഭക്ഷണശാലകളില്‍ കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; 3 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഭക്ഷണശാലകളില്‍ കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; 3 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊല്ലം ഭാഗങ്ങളിലുള്ള വിവിധ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായി വ്യാപാരം നടത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ ആരോഗ്യ വിഭാഗം കര്‍ശന നിര്‍ദ്ദേശവും നോട്ടീസും നല്കി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നഗരസഭാ ആരോഗ്യ വിഭാഗത്തിലെ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. സുനില്‍ കുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീബ വി. ജെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
വരും ദിവസങ്ങളിലും നഗരസഭാ പരിധിയിലെ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ശക്തമായ പരിശോധനകള്‍ തുടരുമെന്നും, ലൈസന്‍സ് നിയമങ്ങളും ശുചിത്വ മാനദണ്ഡങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി പാര്‍വ്വതി ചന്ദ്രന് അറിയിച്ചു.












