ആധാർ പേര് തിരുത്തലിന് പുതിയ നിയമങ്ങൾ

ആധാർ കാർഡിലെ പേര് തിരുത്തുന്നതിനും മാറ്റുന്നതിനുമുള്ള നടപടിക്രമങ്ങളിൽ പുതിയ പരിഷ്കാരങ്ങളുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ചെറിയ തിരുത്തലുകൾക്ക് തിരിച്ചറിയൽ രേഖ മാത്രം മതിയാകുമ്പോൾ ഡാറ്റാ എൻട്രി പിഴവുകൾക്ക് സത്യവാങ്മൂലം ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം. വിവാഹം, വിവാഹമോചനം എന്നിവയെ തുടർന്ന് കുടുംബപ്പേര് മാറ്റുന്നതിനും പ്രത്യേക സത്യവാങ്മൂലം ആവശ്യമാണ്.

വലിയക്ഷരങ്ങളുടെ ക്രമത്തിലെ പിഴവുകൾ, പേരിലെ കുത്തുകൾ ഒഴിവാക്കൽ തുടങ്ങിയ ചെറിയ തിരുത്തലുകൾക്ക് പ്രത്യേക സത്യവാങ്മൂലം മതിയാകും. എന്നാൽ വ്യക്തിയുടെ ഐഡന്റിറ്റിയിൽ മാറ്റം വരുത്തുന്ന തരത്തിലുള്ള പൂർണമായ പേര് മാറ്റത്തിന് സർക്കാർ ഗസറ്റ് വിജ്ഞാപനം നിർബന്ധമാണ്. സമർപ്പിക്കുന്ന രേഖകളുടെയും ഗസറ്റ് വിജ്ഞാപനത്തിന്റെയും ആധികാരികത പരിശോധിച്ച ശേഷമായിരിക്കും അപേക്ഷ അംഗീകരിക്കുക. പുതിയ നിർദേശങ്ങൾ സർക്കുലർ പുറത്തിറങ്ങിയ ദിവസം മുതൽ പ്രാബല്യത്തിൽ വന്നതായി യുഐഡിഎഐ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!