ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ വീണ്ടെടുക്കണം: രാജേഷ് കീഴരിയൂര്‍

കീഴരിയൂര്‍: ജനാധിപത്യവും മതേതരത്വവും പുലരുന്ന, മനുഷ്യര്‍ തമ്മില്‍ സ്‌നേഹവും സഹകരണവും പുലര്‍ത്തുന്ന ഗാന്ധിജിയുടെ സ്വപ്നത്തിലെ ഇന്ത്യയെ വീണ്ടെടുക്കുകയെന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടമയാണെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ പ്രസ്താവിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി വിഭാവനം ചെയ്തത് കേവലമൊരു ഭാരതത്തെയല്ല, മറിച്ച് ദുര്‍ബലര്‍ക്ക് സംരക്ഷണവും ശുചിത്വവും സമത്വവും പൂര്‍ണ്ണമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ കെ. കെ. ദാസന്‍, ചുക്കോത്ത് ബാലന്‍ നായര്‍, പഞ്ചായത്ത് മെമ്പര്‍ പാറക്കീല്‍ അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. എം. വേലായുധന്‍, യു.ഡി.എഫ്. കണ്‍വീനര്‍ ഒ. കെ. കുമാരന്‍, പി. കെ. ഗോവിന്ദന്‍, എന്‍. ടി. ശിവാനന്ദന്‍, വിശ്വന്‍ കൊളപ്പേരി, കല്ലട ശശി, ഇ. എം. മനോജന്‍, വിജയന്‍ കെ. കെ., പി. എം. അബ്ദുറഹിമാന്‍ എന്നിവര്‍ സംഗമത്തില്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!