Thursday, September 24, 2026

Primeedition

Real news on-time

കീഴരിയൂരില്‍ തെരുവുനായ കടിയേറ്റ അധ്യാപികയ്ക്ക് 12 വര്‍ഷത്തിന് ശേഷം 52,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് തീരുമാനിച്ചു

കൊയിലാണ്ടി: കീഴരിയൂരില്‍ തെരുവുനായ കടിയേറ്റ അധ്യാപികയ്ക്ക് 12 വര്‍ഷത്തിന് ശേഷം 52,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് തീരുമാനിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും (DLSA) സ്‌ട്രേ ഡോഗ് വിക്ടിം നഷ്ടപരിഹാര ശുപാര്‍ശ കമ്മിറ്റിയുടെയും ഉത്തരവ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.

2014 മാര്‍ച്ചില്‍ ബി.ബി.എ വിദ്യാര്‍ത്ഥിനിയായിരുന്ന അമൃത പ്രിയയ്ക്ക് നടുവത്തൂര്‍ കുറുമയില്‍ താഴെ റോഡില്‍ വെച്ചാണ് തെരുവുനായുടെ ഗുരുതരമായ ആക്രമണമേറ്റത്. കൈകാലുകള്‍ക്ക് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു.

അമൃതയുടെ പിതാവ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ നീണ്ട 12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ നീതി ലഭ്യമായിരിക്കുന്നത്. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ബോര്‍ഡ് അറിയിച്ചു: ഭക്ഷ്യമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ നടപടി ഊര്‍ജ്ജപ്പെടുത്തും. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് കര്‍ശനമാക്കും. വിവിധ ഭാഗങ്ങളില്‍ ഷട്ടറുകള്‍ സ്ഥാപിക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ‘സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റി’യുടെ വാര്‍ഡ് തല യോഗങ്ങള്‍ ഉടന്‍ വിളിച്ചുചേര്‍ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!