പെരുവട്ടൂർ എൽ.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

പെരുവട്ടൂർ: പെരുവട്ടൂർ എൽ.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. വിജയത്തിന്റെ ഉന്നത സോപാനങ്ങളിലെത്തിയ പൂർവ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

LSS നേടിയ ഒൻപത് പേർ, SSLC പരീക്ഷയിൽ മുഴുവൻ A+ നേടിയ മൂന്ന് പേർ, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A ഗ്രേഡ് നേടിയ ഏഴ് പേർ, വിദ്യാരംഗം കലാ സാഹിത്യ ക്വിസ് മത്സര വിജയികൾ, ഗോൾഡ് മെഡലോടെ ബിരുദം നേടിയ പൂർവ വിദ്യാർത്ഥി എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ വിജയോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ രാജഗോപാലൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ദിനേശ് പുളിങ്കുളത്തിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷിജു ടി.പി., സിറാജ് ഇയ്യഞ്ചേരി, ഉഷശ്രീ കെ., ബാസിൽ പാലിശ്ശേരി എന്നിവർ ആശംസകൾ നേർന്നു. എസ്.ആർ.ജി. കൺവീനർ ബിൻസി ബാലൻ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!