മന്ദമംഗലത്തെ മാതൃകാ വാർഡാക്കാൻ ‘റൈസിംഗ് മന്ദമംഗലം’ പദ്ധതി; മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ 46-ാം വാർഡിൽ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘റൈസിംഗ് മന്ദമംഗലം’ പദ്ധതിക്ക് തുടക്കമായി. മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, തൊഴിൽ, കൃഷി, ആരോഗ്യം, ടൂറിസം, വയോജന പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്ക് മുൻഗണന നൽകി വാർഡിനെ ഒരു മാതൃകാ വാർഡാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ, ക്രിക്കറ്റ് താരം രോഹൻ എസ്. കുന്നുമ്മൽ എന്നിവർ മുഖ്യാതിഥികളായി. യുവ എഴുത്തുകാരൻ അജു ശ്രീജേഷിനെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ശ്രീകല കൈപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.












