Friday, September 11, 2026
Latest:

Primeedition

Real news on-time

ഗോത്ര ഊരുകളില്‍ സ്‌നേഹസ്പര്‍ശവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്; പദ്ധതികള്‍ ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി: കാരുണ്യത്തിന്റെയും സേവനത്തിന്റെയും പാതയില്‍ വീണ്ടുമൊരു പൊന്‍തൂവല്‍ ചാര്‍ത്തി ചിങ്ങപുരം സി. കെ. ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ്. ഗോത്ര ജനതയിലെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങായി പലവ്യഞ്ജനങ്ങള്‍ അടങ്ങിയ പോഷക കിറ്റുകളും വസ്ത്രങ്ങളും എത്തിച്ചും, ഗോത്ര ഊരുകളില്‍ മിനി ലൈബ്രറി സ്ഥാപിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍ കൈമാറിയുമാണ് എന്‍. എസ്. എസ് വളണ്ടിയേഴ്‌സ് പുതിയ മാതൃക തീര്‍ത്തത്.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ 10 ആദിവാസി കുടുംബങ്ങള്‍ അടങ്ങിയ കോളനിയിലാണ് ‘അന്നപൂര്‍ണ്ണ’, ‘വസ്ത്ര നിധി’, ‘മിനി ലൈബ്രറി’ എന്നീ വ്യത്യസ്തമായ മൂന്ന് പദ്ധതികളുമായി എന്‍.എസ്.എസ് സംഘം എത്തിയത്. പ്രസ്തുത പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റം നിര്‍വഹിച്ചു. ചിങ്ങപുരം സി. കെ. ജി മെമ്മോറിയല്‍ എച്ച്. എസ്. എസ് പ്രിന്‍സിപ്പല്‍ പി. ശ്യാമള അധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപകരായ അനീഷ് കുമാര്‍, ടി. കെ. ബിന്ദു, അരുണ്‍ തോമസ്, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഐ. വി. മഞ്ജുഷ എന്നിവരും എന്‍. എസ്. എസ് വളണ്ടിയേഴ്‌സും നാട്ടുകാരും സംബന്ധിച്ചു. എന്‍. എസ്. എസ് ലീഡര്‍മാരായ നികേത് സ്വാഗതവും ജ്വാല മഹറിന്‍ നന്ദിയും രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!