പ്രവാസി കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

കാപ്പാട്: ചേമഞ്ചേരി പ്രവാസി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം കാപ്പാട് ഓഫീസില്‍ വെച്ച് നടന്നു. യോഗത്തില്‍ ശ്രീഷു കെ. വി. അധ്യക്ഷത വഹിച്ചു. പള്ളിവയല്‍ മുസ്തഫ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, യു. ഡി. എഫ് കണ്‍വീനര്‍ സത്യനാഥൻ മാടഞ്ചേരി,  മണ്ഡലം പ്രസിഡന്റ് ഷബീര്‍ എളവനാകണ്ടി, കാപ്പാട് മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍ പാണലില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റംഷി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യോഗത്തില്‍ വെച്ച് പ്രവാസി കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:
    • പ്രസിഡന്റ്: ശ്രീഷു കെ. വി.
    • വൈസ് പ്രസിഡന്റ്: ഷെറിജ് കായക്കൽ
    • ജനറൽ സെക്രട്ടറിമാർ: ഹനീഫ, അബ്ദുറഹ്മാൻ എൻ. കെ. പൂക്കാട്
    • ജോയിന്റ് സെക്രട്ടറിമാർ: സുബീഷ്, ഷാജി, ഖദീജ
    • ട്രഷറർ: ഹനീഫ വെങ്ങളം

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!