‘ഹോം ഓഫ് ഹോപ്പ്’ പാര്‍പ്പിട പദ്ധതി പൂര്‍ത്തിയായി; രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റുകള്‍ കൈമാറുന്നു; താക്കോല്‍ദാനം സെപ്റ്റംബര്‍ 8-ന്

കൊയിലാണ്ടി: സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് താങ്ങായി ‘ഹോം ഓഫ് ഹോപ്പ്’ പാര്‍പ്പിട പദ്ധതി യാഥാര്‍ത്ഥ്യമായി. കൊയിലാണ്ടി സ്വദേശിയായ പ്രവാസി സിറാജുദ്ദീന്‍ ബഡുവന്റകത്താണ് കാരുണ്യ പദ്ധതിയിലൂടെ രണ്ട് കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ സുരക്ഷിത ഇടമൊരുക്കിയത്. ചേലിയ കഥകളി വിദ്യാലയത്തിന് സമീപം റോഡ് സൗകര്യമുള്ള സ്ഥലത്താണ് രണ്ട് ബി.എച്ച്.കെ ഫ്‌ലാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ആന്തട്ട ഗവ. യു. പി. സ്‌കൂള്‍, ചെങ്ങോട്ടുകാവ് ഈസ്റ്റ് യു. പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന, സ്വന്തമായി സ്ഥലവും വീടുമില്ലാത്ത രണ്ട് നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കാണ് ഫ്‌ലാറ്റുകള്‍ സമ്മാനമായി നല്‍കുന്നത്. പദ്ധതിയുടെ താക്കോല്‍ദാന ചടങ്ങ് സെപ്റ്റംബര്‍ 8-ാം തീയതി രാവിലെ 10 മണിക്ക് നടക്കും. അഡ്വ. കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരാകും. നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായ എം.ജി. ബല്‍രാജ്, എ. ഹരിദാസ്, പി.വി. രാജു, രാമകൃഷ്ണന്‍ ചെങ്ങോട്ടുകാവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!