മേപ്പയ്യൂർ കീഴ്പ്പയ്യൂരിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണം കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

മേപ്പയ്യൂർ: വീടിന് സമീപത്തെ റോഡിൽ വെച്ച് വയോധികയെ ആക്രമിച്ച് ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു. മേപ്പയ്യൂർ കീഴ്പ്പയ്യൂരിലാണ് സംഭവം ഉണ്ടായത്. പ്രദേശവാസിയായ ഖദീജയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ഇന്ന് രാവിലെ ഏകദേശം 7 മണിയോടെ ഖദീജ വീടിനോട് ചേർന്നുള്ള സമീപത്തെ റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. വയോധികയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണവുമായി കടന്നുകളയുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഖദീജയെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മേപ്പയ്യൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പോലീസ് പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ ശേഖരിച്ച് ഊർജ്ജിതമായ പരിശോധനയും അന്വേഷണവും ആരംഭിച്ചു.












