ആഘോഷപ്പൊലിമയിൽ നമ്പ്രത്തുകര; നബിദിനാഘോഷവും മദ്രസ്സാ വാർഷികവും സംഗമവേദിയായി

കൊയിലാണ്ടി: നമ്പ്രത്തുകര നസ്രത്തുല്‍ ഇസ്ലാം സംഘം – മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ആഘോഷവും ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയുടെ 50-ാം വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി കുടുംബസംഗമം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, മതപ്രഭാഷണം, സാംസ്കാരിക സമ്മേളനം, വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ബാബു നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ബിജു കാവില്‍, എടത്തില്‍ രവി, കെ. സി. രാജന്, ടി. യു. സൈനുദ്ദീന്‍, സുനി പാണ്ട്യാടത്ത്, വാര്‍ഡ് മെമ്പര്‍ റൈഹാനത്ത്, സിദ്ദിഖ് പള്ളിക്കല്‍, ഷംസുദ്ദീന്, നൗഫല്‍, മുഹമ്മദ് നിസാമുദീന്‍ മാഹിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പരിപാടിക്ക് മാറ്റുകൂട്ടി.












