പെരുവട്ടൂരിൽ സഹകരണ ഓണച്ചന്തയ്ക്ക് തുടക്കമായി; നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി ഇന്റഗ്രേറ്റഡ് അഗ്രിക്കൾച്ചറൽ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പെരുവട്ടൂരിൽ ഓണച്ചന്ത ആരംഭിച്ചു. പെരുവട്ടൂർ മുക്കിൽ സജ്ജമാക്കിയ പ്രത്യേക വിപണിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ നിർവ്വഹിച്ചു. ഓണക്കാലത്തെ വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കാനുമാണ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ചന്ത ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയാണ് ഓണച്ചന്തയുടെ പ്രവൃത്തി സമയം. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്ന ചന്തയിലെ ആദ്യവിൽപ്പന നഗരസഭ ചെയർപേഴ്സൺ കൈമാറി.
ചടങ്ങിൽ നഗരസഭ കൗൺസിലർ എ. കെ. രമേശ്, ദിനേശൻ, ടി. ഗംഗാധരൻ, വി. സുന്ദരൻ മാസ്റ്റർ, സൊസൈറ്റി സെക്രട്ടറി വി. പി. ശ്രീജ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരൻ സ്വാഗതവും അനൂപ് വി. എം. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!