തണൽ ചേമഞ്ചേരി വിദ്യാർത്ഥികൾ കാപ്പാട് എ.ടി. ഫാം ഹൗസിൽ ഓണം ആഘോഷിച്ചു


ചേമഞ്ചേരി: തണൽ വൊക്കേഷണൽ ട്രെയിനിങ് സെന്ററിലെ വിദ്യാർത്ഥികൾ കാപ്പാട് എ.ടി. ഫാം ഹൗസിൽ വെച്ച് ഈ വർഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കമ്മിറ്റി ഭാരവാഹികളും ഒത്തുചേർന്ന ആഘോഷം വേറിട്ടൊരു അനുഭവമായി മാറി.
വിവിധങ്ങളായ നാടൻ പാട്ടുകളും പരമ്പരാഗത നാടൻ കലകളുമായി കുട്ടികളും മുതിർന്നവരും ചേർന്ന് ഇന്നലെ പകൽ സമയം ഏറെ ആനന്ദകരമാക്കി മാറ്റി. കുട്ടികളുടെ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
തണലിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആഘോഷങ്ങൾക്കായി എല്ലാവിധ സൗകര്യങ്ങളും സൗജന്യമായി ഒരുക്കിത്തന്ന കാപ്പാട് എ.ടി. ഫാം ഹൗസ് മാനേജ്‌മെന്റിന് തണൽ കമ്മിറ്റിയും ഭാരവാഹികളും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!