ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച (ഇന്ന് ) മുതല്‍ ഗതാഗത നിയന്ത്രണം. സർവീസ് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഫറോക്ക് പുതിയ പാലം മുതല്‍ ചെറുവണ്ണൂര്‍ വരെ ഗതാഗത നിയന്ത്രണം.
രാമനാട്ടുകര ഭാഗത്തുനിന്ന് കോഴിക്കോട് ടൗണ്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പന്തീരാങ്കാവ് വഴി പോകണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. കോഴിക്കോട് നിന്ന് രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരീക്കാട്-നല്ലളം-പന്തീരാങ്കാവ് വഴി പോകണം.
ഗര്‍ഡര്‍ ലോഞ്ചിങ് നടക്കുന്നതിനാല്‍ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്നും പൊലീസ് അറിയിച്ചു.





;






