ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന കൂട്ടായ്മ
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന കൂട്ടായ്മ പൂക്കാട് എഫ് എഫ് ഹാളില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി. കില ഫാക്കല്‍റ്റി മനോജ്കൊയപ്ര വിഷയാവതരണം നടത്തി.
ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ കെ ആര് രമ്യ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് വി കെ അബ്ദുള്‍ ഹാരിസ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അതുല്യ ബൈജു നന്ദിയും രേഖപ്പെടുത്തി.


