മേലൂര്‍ വാസുദേവന്‍ സ്മാരക അവാര്‍ഡിന് ആലങ്കോട് ലീലാകൃഷ്ണന്‍ അര്‍ഹനായി

കൊയിലാണ്ടി: പ്രഥമ മേലൂര്‍ വാസുദേവന്‍ സ്മാരക അവാര്‍ഡിന് ആലങ്കോട് ലീലാകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മലയാള കവിതയില്‍ കാല ദേശ പരിഗണനകള്‍ക്കപ്പുറം താളനിബദ്ധമായി മാനവികതയില്‍ ഊന്നിയ രചനകളാല്‍ സമൃദ്ധമാണ് അദ്ദേഹത്തിന്റെ കാവ്യ ലോകമെന്ന് വിധി നിര്‍ണ്ണായസമിതി അഭിപ്രായപ്പെട്ടു. 20,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

2026 ജൂലൈ 19 ന് വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ടൌണ്‍ ഹാളില്‍ ചേരുന്ന സാംസ്‌കാരിക സദസ്സില്‍ വച്ച് പ്രമുഖ ചരിത്ര കാരന്‍ ഡോ. എം. ആര്‍. രാഘവവാര്യര്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നതാണ്.

ചന്ദ്രശേഖരന്‍ തിക്കോടി ചെയര്‍മാനും ഡോ. സോമന്‍ കടലൂര്‍, കവി ദേവേശന്‍ പേരൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

പത്ര സമ്മേളനത്തില്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ പ്രേംരാജ് പാലക്കാട്, ജൂറി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തിക്കോടി, മധു കിഴക്കയില്‍, എ. സജീവ്കുമാര്‍, മേലൂര്‍ വാസുദേവന്റെ മക്കളായ സംഗീത, അപര്‍ണ, മരുമകന്‍ ഹരീഷ് എന്നിവര്‍ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!