ലോകപരിസ്ഥിതി ദിനാഘോഷം വിവിധയിടങ്ങളില്‍

 ബാർഅസോസിയേഷൻ്റെയും  താലൂക്‌ ലീഗൽസർവീസസ് അതോറിറ്റിയുടെയും ലോകപരിസ്ഥിതിദിനം

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ്റെയും, കൊയിലാണ്ടി താലൂക്‌ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം കൊയിലാണ്ടി കോടതി പരിസരത്ത് വൃക്ഷ തൈകൾ നട്ടു ആചരിച്ചു.

സബ് ജഡ്ജ് എം. എൻ.മനോജ് മുൻസീഫ് വിജയശങ്കർ പി., മജിസ്ട്രേട്ട് കാർത്തിക. കെ., ബാർഅസോസിയേഷൻ പ്രസിഡണ്ട് അഡ്വ കെ.പി ദാമോദരൻ സിക്രട്ടറിഅഡ്വ,: വി പി വിനോദ്, അഡ്വ :എൻ ചന്ദ്രശേഖരൻഅഡ്വ : എം സതീഷ് കുമാർ, അഡ്വ പ്രഭാകരൻ, ലീഗൽ സർവീസ് അതോറിറ്റി സിക്രട്ടറി ദിലീപ്എന്നിവർ നേതൃത്വം നൽകി

പരിസ്ഥിതി ദിനത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

കൊയിലാണ്ടി, ജി.എച്ച് .എസ്.എസ്. പന്തലായനിയിൽ പരിസ്ഥിതിദിന പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ദിനാചരണം ഔഷധ സസ്യ പരിസ്ഥിതി പ്രവർത്തകൻ ചന്തുക്കുട്ടി വൈദ്യർ ഫല വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ഒൻപതു വർഷക്കാലം ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറിയായ സുനില കെ . പ്രസിഡൻ്റ് രമ എം.പി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പരിസ്ഥിതി, ജൈവ വൈവിധ്യ, ശുചിത്വ ക്ലബിലെ അംഗങ്ങളായ കുട്ടികളോട് ഹരിത കർമ്മ സേനാംഗങ്ങൾ സംവാദം നടത്തി. പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു.

പി.ടി.എ പ്രസിഡൻ്റ് പി.എം ബിജു അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി . ബീനപൂവ്വത്തിങ്കൽ (പ്രിൻസിപ്പൽ ജി.എച്ച് എസ്. എസ്.) സ്വാഗതം പറഞ്ഞു. സ്മിത ശ്രീധരൻ (എച്ച്. എം. ജി.എച്ച് എസ്.എസ് ) ശ്രീമതി പ്രജിഷ .പി.ടി.,പ്രമോദ് രാരോത്ത്, സ്മിത എം.കെ. രോഷ്നി , ശ്രീജ . എൻ; പ്രവിത എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ പരിസ്ഥിത ക്ലബ് കൺവീനർ വിപിൻ നന്ദി

പൂക്കാട് കലാലയത്തിൽ പരിസ്ഥിതി ദിനാചരണം

പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൽ കണ്ണിചേർന്ന് കൊണ്ട്
വൃക്ഷത്തൈ നട്ടു. ചേമഞ്ചേരി വാർഡ് മെമ്പർ കെ.കെ. സരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി കാശി പൂക്കാട്, ഉണ്ണി കുന്നോൽ, എം. പ്രസാദ്, കെ.ബി. രാജശ്രി, വേലായുധൻ, ഉണ്ണികൃഷ്ണൻ പി.സി. എന്നിവർ സംബന്ധിച്ചു

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഹരിത സേനാഗങ്ങളെ ആദരിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങോട്ടുകാവ് യുണിറ്റ്

 

ചെങ്ങോട്ടുകാവ്: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഹരിത സേനാഗങ്ങളെ ആദരിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങോട്ടുകാവ് യുണിറ്റ്. മാലിന്യ ശേഖരണത്തിലൂടെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കാവലാളായി പ്രവർത്തിക്കുന്ന ഹരിത സേനയിലെ സഹോദരിമാർ ആദരിക്കപ്പെടേണ്ടതാണെന്ന സന്ദേശം നൽകുക എന്ന ലക്ഷ്യo വെച്ച് കൊണ്ട് ഈ വർഷത്തെ പരിസ്ഥിതിദിനാചരണം ചെങ്ങോട്ടുകാവ് പഞ്ചായത്ത് KSSPU യുണിറ്റ് വേറിട്ട പരിപാടിയിലൂടെ ശ്രദ്ധേയമായി.

ഗ്രാമപഞ്ചായത്ത് EMS ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെയൂണിറ്റ് പ്രസിഡണ്ട് റജീന സത്യപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ. ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാ. കമ്മറ്റി ചെയർ ന്മാരായ അഡ്വ. പി. പി. ലത്തീഫ്,ശ്രീജ ടീച്ചർ കെ പഞ്ചായത്ത് സെക്രട്ടരി സജീവൻ, ശശികുമാർ എന്നിവർ ആശസം കൾ നേർന്നു.

KSSPU സംസ്ഥാന കമ്മറ്റി അംഗം ടി.വി. ഗിരിജ ജില്ല കമ്മറ്റി അംഗം കെ. ഗീതാനന്ദൻ, ബ്ലോക്ക് ഭാരവാഹികളായ പി.കെ. ബാലകൃഷ്ണൻ കിടാവ്, ടി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഹരിത സേനാടീം അംഗം രജന മറുമൊഴി നൽകി. യൂണിറ്റ് സെക്രട്ടരി പി. ഉണ്ണികൃഷ്ണൻ സ്വാഗതവും പി.എം. സജിനി നന്ദിയും പറഞ്ഞു

പരിസ്ഥിതി പ്രവർത്തകയായ പി പി വാണിയെ ആദരിച്ച് കണ്ണങ്കടവ് ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂൾ

ചേമഞ്ചേരി: പാരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായി കണ്ണങ്കടവ് ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂളിന്റെ മുതിർന്ന പരിസ്ഥിതി പ്രവർത്തകയായ പി പി വാണിയെ ആദരിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേമഞ്ചേരി യൂണിറ്റുമായി സഹകരിച്ചാണ് വിദ്യാലയത്തിൽ പരിപാടികൾ നടത്തിയത്. ഗ്രാമപഞ്ചായത്ത് മെമ്പർ  തെല്ഹ ആരിഫ് ദിനാചരണം ഉദ്ഘാടനം ചെയ്തു.

ഭൂമിയോടുള്ള കരുതലും സ്നേഹവും പുതുതലമുറയിലേക്ക് കൈമാറുന്നതിന്റെ പ്രതികം എന്നോണം ഭൂമിയുടെ മാതൃക സംഘടനയുടെ ബ്ലോക്ക് വൈസ് പ്രസിഡണ്ട്  വി പി ബാലകൃഷ്ണൻ കുട്ടികൾക്ക് കൈമാറി.
പല വകുപ്പുമായി സഹകരിച്ച് മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ചേമഞ്ചേരി കൃഷിഭവൻ്റെ നേതൃത്വത്തിൽ സ്കൂളിന് ഫലവൃക്ഷത്തൈ സമ്മാനിച്ചു

പ്രധാന അധ്യാപകൻ ജോർജ് കെ. ടി. Ksspu സെക്രട്ടറി എൻ വി സദാനന്ദൻ പ്രസിഡൻറ് വി എം ലീല എന്നിവർ സംസാരിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!