
വാഹന മോഡിഫിക്കേഷനിൽ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പട്ടിക പുറത്ത്. അനുമതി ഇല്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും അനുമതി നേടി ആര്‍സിയിൽ മാറ്റം വരുത്തി ചെയ്യാവുന്ന 6 മോഡിഫിക്കേഷനുകളും പട്ടികയിൽ . പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും . പ്രതിപക്ഷ നേതാവായിരിക്കെ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു .
അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. സീറ്റ് കവര്‍
2. ഫ്‌ലോര്‍ മാറ്റ്
3. സ്റ്റിയറിങ് വീല്‍ കവര്‍
4. ക്രോം ഗാര്‍ണിഷ്
5. ഡോര്‍ വൈസറുകള്‍
6. മഡ് ഫ്‌ളാപ്പുകള്‍
7. ബോഡി സ്റ്റിക്കറുകള്‍
8. ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്
9. ഡാഷ് കാമറ
10. റിവേഴ്‌സ് കാമറ
11. പാര്‍ക്കിങ് സെന്‍സര്‍
12. ജിപിഎസ് ട്രാക്കര്‍
13. ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം
14. അഡീഷണല്‍ സ്പീക്കറുകള്‍
15. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം
16. ടോ ഹുക്കുകള്‍
17. റൂഫ് കാരിയറുകള്‍
18. 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം








