അനധികൃത കച്ചവടക്കാർക്കെതിരെ നടപടി വേണം: ബാക്ക് അസോസിയേഷൻ

കൊയിലാണ്ടി അനധികൃത കച്ചവടക്കാർക്കെതിരെ നടപടി വേണമെന്ന ബാക്ക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി ഓഫീസർ ശ്വേതാ വേലായുധൻ ഉദ്ഘാടനം ചെയ്തു
മനീഷ് മലബാർ അധ്യക്ഷൻ വഹിച്ചു ജില്ലാ നേതാക്കളായ ഫൗസീർ കോഴിക്കോട് സലാം കോഴിക്കോട് റഷീദ് കോഴിക്കോട് നാഫി കെ പൂക്കാട് ബാക്ക് കൊയിലാണ്ടി യൂണിറ്റ് ജനറൽ സെക്രട്ടറി സജിത്ത് തീരം പൂക്കാട് ടി.പി ഇസ്മായിൽ നക്ഷത്ര പി അൻവർ ഫേമസ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ഭാരവാഹികൾ: മനീഷ് മലബാർ ചിപ്സ് പ്രസിഡണ്ട് , സജിത്ത് തീരം പൂക്കാട് ജനറൽ സെക്രട്ടറി, അൻവർ പി പള്ളിയൻ ട്രഷറർ, ടിപി ഇസ്മായിൽ നക്ഷത്ര, സ്വപ്ന പയ്യോളി നിധീഷ് ഷയിനിങ് പയ്യോളി എന്നിവർ വൈസ് പ്രസിഡണ്ട് , നാഫി കെ ഓക്സി, അജിത് കണ്ണൻ, രഞ്ജിത്ത് എന്നിവരെ ജോയിൻ സെക്രട്ടറിയായും ദിലീപ് നന്ദി ഓർഗനൈസിംഗ് സെക്രട്ടറി യായും തിരഞ്ഞെടുത്തു









