മുണ്ടോത്ത് പള്ളിക്ക് സമീപം തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
കൊയിലാണ്ടി: തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് ഉള്ളിയേരി മുണ്ടൊത്ത് പള്ളിക്ക് സമീപമുള്ള നാറാത്ത് റഫീക്കിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയിലെ ഗ്യാലക്‌സിനാണ് തീ പിടിച്ചത്.കത്തുകയായിരുന്ന തട്ടുകടയുടെ അടുക്കളയിലെ സിലിണ്ടറിന്റെ ട്യൂബ് വാല്‍വ് കൊയിലാണ്ടി അഗ്നിരക്ഷാ സേന എത്തി കടയുടെ പൂട്ട് തകര്‍ക്കുകയും ഉള്ളില്‍ കയറി സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഓഫ് ചെയ്യുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്യുകയും കൂടുതല്‍ അപകടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഷിജി ഐ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി, ജിനീഷ് കുമാര്‍,ബിനീഷ് കെ, അനൂപ് എന്‍ പി,ഹോംഗാര്‍ഡ് രാജേഷ് കെ പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.