നടുവത്തൂർ യുപി സ്കൂൾ രണ്ട് നില കെട്ടിടം ഉദ്ഘാടനം 26 ന്

തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികളും കാലമേ നീ സാക്ഷി നാടകവും അരങ്ങേറും. 26 ന് 3.30ന് വൈവിദ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ അണി നിരക്കുന്ന ഘോഷയാത്ര കീഴരിയൂര്‍ സെന്ററില്‍ നിന്നും ആരംഭിച്ച് സ്കൂളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന കെട്ടിട ഉദ്ഘാടന സമ്മേളനം കൊയിലാണ്ടി എംഎല്‍എയും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ അഡ്വ.കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം സുരഭി ലക്ഷ്മി മുഖ്യാഥിതി ആകും.കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബാബു അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് പി.സെറീന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെട്ടിട സമര്‍പ്പണം മനേജ് മെന്റ് പ്രതിനിധി സാനന്ദ് നിര്‍വഹിക്കും.ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും പ്രസംഗിക്കും.
തുടര്‍ന്ന് എയ്ഞ്ചല്‍ കലാകേന്ദ്രം അവതരിപ്പിക്കുന്ന ജാനു വേടത്തിയും കേളപ്പേട്ടനും അണിനിരക്കുന്ന മെഗാ നൈറ്റ് അരങ്ങേറും. പത്രസമ്മേളനത്തില്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബാബു, സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.സെറീന, സാമ്പത്തിക കണ്‍വീനര്‍ സി.ഹരീന്ദ്രന്‍, സ്കൂള്‍ മാനേജര്‍ പി.സുഷമ ടീച്ചര്‍, പുതിയോട്ടില്‍ വിനോദന്‍, മന ത്താനത്ത് രമേശന് മാസ്റ്റര്‍, സാബു കീഴരിയൂര്‍ ,പി.ഷിജു മാസ്റ്റര്‍
എന്നിവര്‍ പങ്കെടുത്തു.









