പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായി പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ കൃഷ്ണനാട്ടം

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ കൃഷ്ണനാട്ടം

കൊയിലാണ്ടി:  പന്തലായനിഅഘോര ശിവക്ഷേത്രത്തിൽ ശനിയാഴ്ച വൈകീട്ട് 7 മണിക്ക് കൃഷണനാട്ടം ( ഗുരുവായൂർ ദേവസ്വം ) പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായാണ് 16 ന് ശനിയാഴ്ച വൈകീട്ട് 7 മണിക്ക് അരങ്ങേറുന്നത്.

130 വർഷങ്ങൾക്കു മുമ്പ് ഈ ക്ഷേത്രത്തിൽ കൃഷണനാട്ടം കളി നടന്നതായും കേരളത്തിലെ സാംസ്കാരിക പ്രമുഖരിൽ പലരും കൃഷ്ണനാട്ടം ദർശിക്കുവാൻ എത്തിയതായും ചരിത്ര രേഖയിൽ കാണപ്പെടുന്നു. പ്രധാനമായും കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഈ ക്ഷേത്രത്തിലെത്തി കൃഷണ നാട്ടത്തിൻ്റെ ദർശനപുണ്യം നേടിയതായും അദ്ദേഹത്തിൻ്റെ കവിതകൾ സാക്ഷ്യം വഹിക്കുന്നു. എല്ലാ കാലവും കലകളെ പ്രോത്സാഹിപ്പിക്കുന്ന പന്തലായനി അഘോര ശിവക്ഷേത്രം പാരമ്പര്യവും ആത്മീയതയും കലാ സൗന്ദര്യവും സമന്വയിപ്പിച്ച് നിലകൊള്ളുന്നു. വർഷങ്ങൾക്കു ശേഷം നടക്കുന്ന കൃഷ്ണനാട്ടത്തിൻ്റെ ദർശനപുണ്യത്തിനായി ഭക്തജനങ്ങളുടെ സഹായ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മെയ് 17 വൈകീട്ട് – ഭജൻസ്, തിരുവാതിരക്കളി
മെയ് 18 ന് – മേള കാലാരത്നം സന്തോഷ്കൈലാസും ശിഷ്യന്മാരും അവതരിപ്പിക്കുന്ന സോപാന സംഗീതം. മെയ് 19 ന് – രാവിലെ -തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമിക്കത്വത്തിൽ പ്രതിഷ്ഠദിന പൂജകൾ, ഉച്ച്യ്ക്ക് – പ്രസാദൂട്ട്,
വൈകീട്ട് നിറമാല, ഭജന

.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!