ബില്‍ഡിങ്ങിന്റെ ചുമര് പൊളിക്കുന്നതിനിടെ അപകടം: രണ്ടു പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ പഴയ ബില്‍ഡിങ്ങിന്റെ ചുമര് പൊളിക്കുന്നതിനിടെ അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. അസം സ്വദേശി പ്രശാന്ത് (35) , കൊയിലാണ്ടി സ്വദേശി അരുണ്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്

പഴയ ബില്‍ഡിങ്ങിന്റെ മേല്‍ക്കൂര എടുത്തുമാറ്റിയ ശേഷമുള്ള ചുമരിന്റെ കല്ല് മാറ്റുന്നതിനിടയില്‍ ചുമര് പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. കല്ലിനടിയില്‍ ഒരു തൊഴിലാളി കുടുങ്ങി പോയി. ശബ്ദം കേട്ടതോടെ അടുത്ത ഷോപ്പിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് കല്ലിനടിയില്‍പ്പെട്ട തൊഴിലാളിയെ ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്ഥസ്ഥലത്തെത്തി. സേനയുടെ വാഹനത്തില്‍ പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൈക്കും കാലിനുമാണ് പരിക്കേറ്റത്

.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!