ലോക മലമ്പനി ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട്: ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.കെ രാജാറാം നിര്‍വഹിച്ചു. ചോമ്പാല ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ ഓര്‍ക്കാട്ടേരി ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ ഉഷ അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ ഷാജി ദിനാചരണ സന്ദേശം നല്കി.
അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡെയ്സി ഗോരെ, മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ അബ്ദുല്‍ നസീര്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ കെ.പി റിയാസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. കെ.ടി മുഹസിന്, ഓര്‍ക്കാട്ടിരി സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി സുരേന്ദ്രന്, ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം ഓവര്‍സിയര്‍ രാകേഷ്, വടകര കോസ്റ്റല്‍ പോലീസ് എസ്.എച്ച്.ഒ വരീഷ് കുമാര്‍, വടകര ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡി.എസ് ദില്‍ന, അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി രാജേഷ്, അഴിയൂര്‍ മത്സ്യത്തൊഴിലാളി വികസന കേന്ദ്രം പ്രസിഡന്റ് വി.പി സ്വനീഷ്, ദല്ലാളി കമ്മിറ്റി പ്രസിഡന്റ് അരവിന്ദന്, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന് പ്രതിനിധി സമുദ്ര ബിജു എന്നിവര്‍ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ബര്‍ പരിസരത്ത് കൊതുക് ഉറവിട നശീകരണവും ജില്ലാ മിസ്റ്റ് ടീമിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്കും ഹാര്‍ബര്‍ തൊഴിലാളികള്‍ക്കുമായി മലമ്പനി രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. വടകര കോഓപറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ലഘുനാടകം, ചോമ്പാല പ്രേംജിത്ത് മാസ്റ്ററും സംഘവും അവതരിപ്പിച്ച സംഗീത ശില്പം, പോസ്റ്റര്‍ രചനാ മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, മലമ്പനി പ്രതിരോധ ബോധവത്കരണ സ്റ്റിക്കര്‍ പതിപ്പിക്കല്‍, ഒപ്പ് ക്യാമ്പയിന് തുടങ്ങിയവയും ഉണ്ടായി. പരിപാടിക്ക് മുന്നോടിയായി മത്സ്യത്തൊഴിലാളികളും ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ചോമ്പാല ഹാര്‍ബര്‍ പരിസരത്ത് സന്ദേശ റാലിയും നടത്തി.









