നാളെ മുതൽ നന്തി മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: നാളെ (21.04.2026) മുതൽ നന്തി മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണം. മേൽപ്പാലത്തിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാലാണ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയത്.
പയ്യോളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നന്തിയിൽ നിന്നും പുതിയ ബൈപാസ് വഴി ചെങ്ങോട്ടുകാവ് ഭാഗത്തേക്ക് പോകണം. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊയിലാണ്ടി ആർ ഒ ബിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഉള്ളിയേരി പേരാമ്പ്ര വഴി പയ്യോളിയിലേക്ക് പോകണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.









