എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി. ആര്. പ്രഫുല്‍ കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനംചെയ്തു
കൊയിലാണ്ടി: എൻ ഡി എ സ്ഥാനാർത്ഥിയായ സി. ആർ. പ്രഫുൽ കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ പ്രകാശന ചടങ്ങ് ശ്രദ്ധേയമായി നടന്നു. വിവിധ മേഖലകളിലെ വികസന വാഗ്ദാനങ്ങളും ജനക്ഷേമ പദ്ധതികളും ഉൾക്കൊള്ളുന്ന പ്രകടനപത്രിക ബി.ജെ പി മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ് പ്രകാശനം ചെയ്തു.
പ്രാദേശിക അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പ്രശ്ന പരിഹാരം, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കൽ, യുവജനങ്ങൾക്ക് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കൽ എന്നിവയാണ് പ്രഖ്യാപന പത്രികയിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, സ്ത്രീശക്തീകരണത്തിനും സാമൂഹ്യ സുരക്ഷയ്ക്കും മുൻഗണന നൽകുന്നതായും പി. രഘുനാഥ് പറഞ്ഞു.
ചടങ്ങിൽ സംസാരിച്ച സി. ആർ. പ്രഫുൽ കൃഷ്ണൻ, “ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ മനസ്സിലാക്കി രൂപപ്പെടുത്തിയ പദ്ധതികളാണ് ഈ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊയിലാണ്ടിയുടെ സമഗ്ര വികസനമാണ് ലക്ഷ്യം” എന്ന് പറഞ്ഞു.പ്രകടന പത്രിക ജനങ്ങളിൽ മികച്ച പ്രതികരണം നേടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ വായനാരി വിനോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, എ സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബിനീഷ് ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ അഡ്വക്കേറ്റ് വി. സത്യൻ, വി. കെ. ജയൻ, ടി. പി. രാജേഷ്, നിഷാ ഗിരീഷ്, എ. കെ. ബൈജു മണ്ഡലം പ്രസിഡണ്ട് വൈശാഖ് കെ. കെ, ജയാനന്തൻ, ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, ടി. കെ. പത്മനാഭൻ എന്നിവർ പങ്കെടുത്തു.









