നിയമസഭ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് 29 വരെ അപേക്ഷിക്കാം

കോഴിക്കോട്: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 24 മുതല്‍ 29 വരെ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി നിശ്ചയിക്കപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ കലക്ഷന്‍ സെന്ററുകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഫോം 12 മുഖേന അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ പരിശീലനമില്ലാത്ത രണ്ടാം പോളിങ് ഓഫീസര്‍, മൂന്നാം പോളിങ് ഓഫീസര്‍ എന്നിവര്‍ക്കും പരിശീലന കേന്ദ്രത്തില്‍ ഫോം 12 ല്‍ അപേക്ഷ നല്‍കാം.

ജില്ലയില്‍ 10 കേന്ദ്രങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഗവ. പോളിടെക്‌നിക് കോളേജ് വെസ്റ്റ്ഹില്‍, ജെ.ഡി.ടി ഇസ്‌ലാം മള്‍ട്ടിമീഡിയ കോളേജ് വെള്ളിമാടുകുന്ന്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ് മീഞ്ചന്ത, ഗവ. ലോ കോളേജ് വെള്ളിമാടുകുന്ന്, ഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബാലുശ്ശേരി, സി.കെ.ജി കോളേജ് പേരാമ്പ്ര, മടപ്പള്ളി ഗവ. കോളേജ്, താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയം, ഐ.എച്ച്.ആര്‍.ഡി കോരങ്ങാട് എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!