കൊയിലാണ്ടി സബ്ബ് ട്രഷറിയുടെ പുതിയ കെട്ടിടം മാര്‍ച്ച് 10 ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ട്രഷറിയുടെ പുതിയ കെട്ടിടം മാർച്ച് 10 ന്  വൈകു. 4 ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ യു. കെ. ചന്ദ്രൻ അധ്യക്ഷനാകും. ഷാഫി പറമ്പിൽ എം. പി. മുഖ്യാതിഥിയാകും.

1968 ൽ ആരംഭിച്ച കൊയിലാണ്ടി സബ്ബ് ട്രഷറി സ്ഥലപരിമിതി മൂലം പ്രവർത്തനത്തിൽ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പുതിയ കെട്ടിട നിർമ്മാണത്തിന് സർക്കാർ തീരുമാനമെടുത്തത്. മുൻ എം എൽ എ  കെ. ദാസൻ്റെ ഇടപെടലിൻ്റെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിച്ച 2 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്.

നേരത്തെ ട്രഷറി പ്രവർത്തിച്ചിരുന്ന 9.22 സെൻ്റ് സ്ഥലം റവന്യൂവിൻ്റെ ഉടമസ്ഥതയിൽ കെട്ടിട നിർമ്മാണത്തിനായി ട്രഷറി വകുപ്പിന് അനുമതി ലഭിക്കുകയായിരുന്നു. കാനത്തിൽ ജമീല എം എൽ എ യുടെ നിരന്തര ഇടപെടലിൻ്റെ ഭാഗമായി 2025 ഏപ്രിൽ 29 ന് നിർമ്മാണ ഉ ദഘാ ട നം നടത്തുകയും തുടർന്ന് അതിവേഗതയിൽ പ്രവർത്തനം നടത്തുകയുമായിരുന്നു. പ്രവർത്തന സൗകര്യത്തിനായി 2023 ജൂലായ് 19 മുതൽ ട്രഷറി താൽക്കാലികമായി അരങ്ങാടത്തേക്ക് മാറ്റിയിരുന്നു.

ഏപ്രിൽ അവസാനത്തോടെ സബ്ട്രഷറിയുടെ മുഴുവൻ പ്രവർത്തനങ്ങളും കൊയിലാണ്ടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ്. വാർത്താ സമ്മേളനത്തിൽ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ എ. സുധാകരൻ, സബ്ട്രഷറി ഓഫീസർ കെ. ആർ. ബിന്ദു, എം. എം. ചന്ദ്രൻ, ചേനോന്ന് ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!