അക്ഷയ സംരംഭകരാകാന്‍ അവസരം

അക്ഷയ സംരംഭകരാകാന്‍ അവസരം
ജില്ലയിലെ 60 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 46, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടികവര്‍ഗ വിഭാഗത്തില്‍ ആറ് കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമാകണം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
അധികയോഗ്യതയുള്ളവര്‍ക്കും വനിത, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. https://lbsedp.lbscentre.in/akshaya26/ എന്ന ലിങ്ക് വഴി മാര്‍ച്ച് 19 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് മാര്‍ച്ച് 21 വരെ സ്വീകരിക്കും. എല്‍.ബി.എസിന്റെ 0471 2560311, 2560312 ഹെല്‍പ് ലൈന്‍ നമ്പറുകളിലോ 9400923669 വാട്‌സ് ആപ് നമ്പറിലോ lbscentre@gmail.com ലോ ബന്ധപ്പെടാം. മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0495 2304775 നമ്പറിലോ adpokzd.akshaya@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടാം. വിവരങ്ങള്‍ https://akshaya.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രവേശനം
സംസ്ഥാന സര്‍ക്കാറിന് കീഴില്‍ കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ പ്രിലിംസ്-കം-മെയിന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍ ഏപ്രില്‍ 27ന് ആരംഭിക്കും. സിവില്‍ സര്‍വീസ് പരിശീലന സ്‌കോളര്‍പ്പ് പരീക്ഷ മാര്‍ച്ച് 22ന് രാവിലെ 10ന് വെസ്റ്റ് ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും.
kscsa.org വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0495 2386400, 8281098870. ഇ-മെയില്‍: kscsakzkd@gmail.com

റേഡിയോഗ്രാഫര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ റേഡിയോഗ്രാഫറെ നിയമിക്കും. യോഗ്യത: ഡി.ആര്‍.ടി, ഡി.ആര്‍.ആര്‍.ടി (ഡി.എം.ഇ അംഗീകൃതം). പ്രായപരിധി: 18-35. മാര്‍ച്ച് 11ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 96225586310, 9495015719 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ജെ.പി.എച്ച്.എന്‍ നിയമനം
സാമൂഹികനീതി വകുപ്പിന് കീഴില്‍ വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന ഗവ. വൃദ്ധമന്ദിരത്തിലേക്ക് (സ്നേഹാലയം) ഒരു വര്‍ഷത്തേക്ക് ജെ.പി.എച്ച്.എന്‍ നിയമനത്തിന് മാര്‍ച്ച് 10ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ്ടു, ജെ.പി.എച്ച്.എന്‍/എ.എന്‍.എം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ജനറല്‍ നഴ്സിങ് പരിഗണിക്കും. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും ഓരോ പകര്‍പ്പും സഹിതം ഗവ. വൃദ്ധമന്ദിരത്തില്‍ എത്തണം. ഫോണ്‍: 0495 2731111, 8714619989.

ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്‌സ്
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
കരകൗശല വസ്തു നിര്‍മാണ പരിശീലനം
കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതിയില്‍ കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ കുളവാഴ കൊണ്ടുള്ള മൂല്യവര്‍ധിത കരകൗശല വസ്തുക്കളുടെ നിര്‍മാണത്തില്‍ പരിശീലനം ആരംഭിച്ചു. പരിശീലന കാലയളവ്: 55 പ്രവൃത്തി ദിനങ്ങള്‍. യോഗ്യത: പത്താം ക്ലാസ്, ഏതെങ്കിലും കരകൗശല വ്യവസായത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്ലസ് ടു പാസ് അല്ലെങ്കില്‍ എന്‍.എസ്.ക്യു.എഫ് ലെവല്‍ 3.0/3.5 തത്തുല്യ യോഗ്യത, ഒന്നര വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം മാര്‍ച്ച് 11ന് രാവിലെ 10ന് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഓഫിസില്‍ എത്തണം.

കെ-ടെറ്റ് യോഗ്യത രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിനുള്ള കെ-ടെറ്റ് യോഗ്യത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ ചേര്‍ക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0496-2630588.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് 10ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. സര്‍വീസ് ട്രെയിനി, ഇ.വി ചാര്‍ജ് കോഓഡിനേറ്റര്‍, ഇ.വി ചാര്‍ജ് ട്രെയിനി, ഫീല്‍ഡ് സെയില്‍സ് അസോസിയേറ്റ്, എന്റര്‍പ്രൈസസ് സെയില്‍സ് ഓഫീസര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, റിലേഷന്‍ഷിപ്പ് മാനേജര്‍, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ഇവാലുവേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. യോഗ്യത: പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, എം.ബി.എ. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178.

ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള തുഷാരഗിരി കഫ്റ്റീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍, ഡോര്‍മെറ്ററി, കോണ്‍ഫറന്‍സ് ഹാള്‍, കോഫി ഷോപ്പ് എന്നിവയുടെ നടത്തിപ്പും പരിപാലനവും മൂന്ന് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് ഏഴിന് ഉച്ചക്ക് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0495 2720012, വെബ്സൈറ്റ്: www.dtpckozhikode.com

ബേപ്പൂര്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ (ഡി.എം.സി) കീഴില്‍ സെയിലിങ് ക്ലബ്, സ്‌കേറ്റിങ് ക്ലബ്, കൈറ്റ് ക്ലബ്, ഫറോക്ക് പഴയപാലം ഫ്ളോട്ടിങ് ബോട്ട് ജെട്ടി തുടങ്ങിയവയുടെ നടത്തിപ്പും പരിപാലനവും മൂന്ന് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്താന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് ഏഴിന് ഉച്ചക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2720012. വെബ്സൈറ്റ്: www.dtpckozhikode.com

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ എ.എം.ആര്‍ ലാബിലേക്ക് ആവശ്യമായ ലബോറട്ടറി സാധനങ്ങളും റീയേജന്റുകളും വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 17ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ആധാര്‍ കാര്‍ഡ്/ഇലക്ഷന്‍ കാര്‍ഡ്/പാസ്പോര്‍ട്ട്/ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ് ടെണ്ടറിനൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0495 2365367.

പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി സിറ്റിങ് മാറ്റി
ജില്ലാ പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി മാര്‍ച്ച് ഒമ്പത്, പത്ത് തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സിറ്റിങ് മാര്‍ച്ച് 11, 12 തീയതികളിലേക്ക് മാറ്റി.

ക്ലര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനം
സംസ്ഥാന സര്‍ക്കാറിന് കീഴിലെ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (അഡാക്) നോര്‍ത്ത് റീജ്യണിന്റെ എരഞ്ഞോളി ഫാമില്‍ ദിവസവേതനത്തില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനത്തിന് മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന അഭിമുഖം മാര്‍ച്ച് 10ന് രാവിലെ 10.30ന് നടക്കും. യോഗ്യത: ബി.കോം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എരഞ്ഞോളി ഫാമില്‍ എത്തണം. ഫോണ്‍: 0490-2354073

ക്ഷേത്ര ജീര്‍ണോദ്ധാരണ ധനസഹായ വിതരണം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്നതും അല്ലാത്തതുമായ 663 ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 10.80 കോടി രൂപയുടെ ജീര്‍ണോദ്ധാരണ ധനസഹായ വിതരണോദ്ഘാടനം മാര്‍ച്ച് അഞ്ചിന് രാവിലെ 11ന് ശ്രീ അഴകൊടി ദേവി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ദേവസ്വംവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. അറിയിപ്പ് ലഭിച്ച ക്ഷേത്ര ഭരണാധികാരികള്‍ ചെക്ക് കൈപ്പറ്റണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ അറിയിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍) എന്നീ തസ്തികകളില്‍ നിയമനം നടത്തും. മാര്‍ച്ച് ഒമ്പതിന് രാവിലെ 11ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in വെബ്‌സൈറ്റില്‍.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഇകണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 741/2024) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഇന്‍സ്ട്രക്ടര്‍ നിയമനം
മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയില്‍ കോസ്മെറ്റോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് മാര്‍ച്ച് ആറിന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മെറ്റോളജി ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം എത്തണം. ഫോണ്‍: 0495 2373976.

പാരമ്പര്യേതര ട്രസ്റ്റി നിയമനം
കോഴിക്കോട് താലൂക്ക് ശ്രീ കാമ്പുറത്ത് ഭഗവതി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതധര്‍മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 13ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0495-2374547.
താമരശ്ശേരി താലൂക്കിലെ ശ്രീ നിര്‍മല്ലൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അര്‍ഹരായ തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 19ന് വൈകീട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷകള്‍ www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്.
വടകര താലൂക്കിലെ ആയഞ്ചേരി ശ്രീ പൊന്മേരി ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് തലശ്ശേരി അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം ഓഫീസിലും www.malabardevaswom.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.
വഖഫ് ട്രൈബ്യൂണല്‍ സിറ്റിങ്
കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ മാര്‍ച്ച് 12ന് തലശ്ശേരി കോടതി കോംപ്ലക്‌സില്‍ സിറ്റിങ് നടത്തും.
ബഷീര്‍ സ്മാരകത്തില്‍ ക്യൂറേറ്റര്‍
ബേപ്പൂര്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ (ഡി.എം.സി) കീഴില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തില്‍ ദിവസ വേതനത്തില്‍ ക്യൂറേറ്റര്‍ ആന്‍ഡ് സൈറ്റ് ഓപറേഷന്‍സ് ഇന്‍-ചാര്‍ജിനെ നിയമിക്കും. യോഗ്യത: പ്ലസ്ടു. സാഹിത്യത്തിലും എഴുത്തിലും പരിജ്ഞാനം വേണം (കുറഞ്ഞത് 10 പുസ്തകങ്ങള്‍ ചെയ്തിരിക്കണം). അപേക്ഷകര്‍ കോഴിക്കോട് ജില്ലക്കാര്‍ ആയിരിക്കണം. പ്രായപരിധി: 50 വയസ്സ്. അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 9895613615, 0495-2720012.









