അമൃത സ്‌കൂളിനു സമീപം അടിക്കാടിനു തീ പിടിച്ചു

കൊയിലാണ്ടി: അമൃത സ്‌കൂളിനു സമീപം അടിക്കാടിനു തീ പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണി യോടുകൂടിയാണ് കൊയിലാണ്ടി അമൃത സ്‌കൂളിലെ സമീപം ഉള്ള പറമ്പിലെ അടിക്കാടിനും കൂട്ടിയിട്ട മരത്തടിക്കും തീ പിടിച്ചത്.
വിവരം കിട്ടിയതിന് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ പൂര്‍ണ്ണമായും അണക്കുകയും ചെയ്തു.
SFRO സജിത് SS ന്റെ നേതൃത്വത്തില്‍ FRO മാരായ സുകേഷ് കെബി, ബിനീഷ് കെ, ഹോംഗാര്‍ഡുമാരായ ബാലന്‍ ടിപി,ഷൈജു എന്നിവ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു.









